ഫിഫ ലോകകപ്പ്; ഫൈനലില്‍ ന്യൂജേഴ്‌സി ആതിഥേയത്വം വഹിക്കും

ഫിഫ ലോകകപ്പ് 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കും എന്ന് ഫിഫ അറിയിച്ചു.

author-image
Athira
New Update
ഫിഫ ലോകകപ്പ്; ഫൈനലില്‍ ന്യൂജേഴ്‌സി ആതിഥേയത്വം വഹിക്കും

ഫിഫ ലോകകപ്പ് 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കും എന്ന് ഫിഫ അറിയിച്ചു. മെക്സിക്കോ സിറ്റിയിലെ ഐതിഹാസിക സ്റ്റേഡിയമായ ആസ്ടെക്ക സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരം നടക്കുമെന്നും ഫിഫ അറിയിച്ചു. 48 ടീമുകളുടെ ലോകകപ്പ് ടൂര്‍ണമെന്റിന് മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവരാണ്  ആതിഥേയത്വം വഹിക്കുന്നത്.

 

1970ലും 1986ലും ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ഗ്രൗണ്ടാണ് ആസ്‌ടെക്ക സ്റ്റേഡിയം. ന്യൂയോര്‍ക്ക്/ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.

82,500 സീറ്റുകളുള്ള മെറ്റ്ലൈഫ് സ്റ്റേഡിയം NFL  ന്യൂയോര്‍ക്ക് ജയന്റ്സിന്റെയും ന്യൂയോര്‍ക്ക് ജെറ്റ്സിന്റെയും ഗ്രൗണ്ടാണ്. 2016 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ഫുട്ബോള്‍ ഗെയിമുകള്‍ അവിടെ നടന്നിട്ടുണ്ട്.

sports news Latest News sports updates