ലോകകപ്പ് യോഗ്യതാ മത്സരം;90-ാം മിനിറ്റില്‍ ഗോള്‍, പെറുവിനെ തോല്‍പ്പിച്ച് ബ്രസീല്‍

രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീല്‍ ആണ് യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത്. അതെസമയം ലോകചാമ്പ്യന്മാരായ അര്‍ജന്റീനയാണ് രണ്ടാമത്.

author-image
Greeshma Rakesh
New Update
ലോകകപ്പ് യോഗ്യതാ മത്സരം;90-ാം മിനിറ്റില്‍ ഗോള്‍, പെറുവിനെ തോല്‍പ്പിച്ച് ബ്രസീല്‍

 

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒരു ഗോളിന് പെറുവിനെ തോല്‍പ്പിച്ച് ബ്രസീല്‍. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 90-ാം മിനിറ്റിലാണ് പെറുവിനെതിരെ ബ്രസീലിന്റെ വിജയഗോള്‍. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീല്‍ ആണ് യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത്. അതെസമയം ലോകചാമ്പ്യന്മാരായ അര്‍ജന്റീനയാണ് രണ്ടാമത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം. നെയ്മറും റിച്ചാര്‍ലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കം ഇരുടീമുകളും വാശിയോടെ മുന്നേറി. മത്സരത്തിലുടനീളം ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ പെറുവിന് കഴിഞ്ഞു. എങ്കിലും മുന്നേറ്റ നിര ഉണര്‍ന്ന് കളിക്കാതിരുന്നത് പെറുവിന്റെ വിജയത്തിന് തിരിച്ചടിയായി.

ഒടുവില്‍ 90-ാം മിനിറ്റില്‍ നെയ്മറിന്റെ കോര്‍ണര്‍ കിക്ക് തകര്‍പ്പന്‍ ഹെഡററിലൂടെ മാര്‍ക്കിഞ്ഞോസ് വലയിലെത്തിച്ചു. അഞ്ച് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമില്‍ പെറുവിന് സമനില ഗോള്‍ കണ്ടെത്താനായില്ല. ബ്രസീല്‍ ഒരു ഗോളിന്റെ ജയം ആഘോഷിച്ചു.

fifa world cup qualifiers brazil neymar football peru