/kalakaumudi/media/post_banners/1e3a94c963ceb938324e845076da2def34b6d8c4e92ad454c2f341160a9b5673.jpg)
ഡല്‍ഹി: ഐപിഎല്ലിനിടെ ഗാലറിയില്‍ കൂട്ടത്തല്ല്. ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് കാണികള്‍ തമ്മിലടിച്ചത്.
പേരാണ് അടികൂടിയത്. ഇവരില്‍ ചിലരുടെ കൈയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പതാകയും ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നു. സ്റ്റേഡിയത്തിന്റെ ഒരുഭാഗത്താണ് മത്സരം നനടക്കുന്നതിനിടെ വാക്കേറ്റവും കൈയേറ്റവും ഉണ്ടായത്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്സരത്തില്‍ ഡല്‍ഹി പരാജയപ്പെട്ടിരുന്നു. ഒന്‍പത് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹിയെ തോല്‍പ്പിച്ചത്.