അന്താരാഷ്ട്ര ട്വന്റി 20; ലോക റെക്കോര്‍ഡുമായി ന്യൂസീലാന്‍ഡ് താരം ഫിന്‍ അലന്‍

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ പാകിസ്താനെതിരായ മൂന്നാം മത്സരത്തില്‍ ലോകറെക്കോര്‍ഡില്‍ ഫിന്‍ അലന്‍.

author-image
Athira
New Update
അന്താരാഷ്ട്ര ട്വന്റി 20; ലോക റെക്കോര്‍ഡുമായി ന്യൂസീലാന്‍ഡ് താരം ഫിന്‍ അലന്‍

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ പാകിസ്താനെതിരായ മൂന്നാം മത്സരത്തില്‍ ലോകറെക്കോര്‍ഡില്‍ ഫിന്‍ അലന്‍. ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന നേട്ടമാണ് അലന്‍ നേടിയത്. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ന്യൂസീലാന്‍ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മത്സരത്തില്‍ 62 പന്തുകള്‍ നേരിട്ട അലന്‍ അഞ്ച് ഫോറും 16 സിക്‌സുമായി അലന്‍ 137 റണ്‍സെടുത്തു. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ആദ്യ മൂന്നും വിജയിച്ച കിവിസ് പരമ്പര സ്വന്തമാക്കി.

ബ്രണ്ടന്‍ മക്കലത്തിന്റെ 123 റണ്‍സെന്ന റെക്കോര്‍ഡും അലന്‍ തകര്‍ത്തു. ഇതാദ്യമായാണ് ഒരു കിവീസ് താരം 10ലധികം സിക്‌സുകള്‍ ഒരിന്നിംഗ്‌സില്‍ നേടുന്നത്. മുമ്പ് കോളിന്‍ മുന്റോയും കോറി ആന്‍ഡേഴ്‌സണും 10 വീതം സിക്‌സുകള്‍ നേടിയിട്ടുണ്ട്. 16 സിക്‌സുമായി അഫ്ഗാന്‍ താരം ഹസ്‌റത്തുല്ല സസായുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും അലന് കഴിഞ്ഞു.

news updates sports news Latest News