ഫ്രഞ്ച് ലീഗ്; ലിലിക്കെതിരെ പി എസ് ജിയുടെ തകര്‍പ്പന്‍ ജയം

By Greeshma.19 02 2023

imran-azhar

 

 

 

പാരീസ്: ഫ്രഞ്ച് ലീഗില്‍ വിജയകൊടി പാറിച്ച് പി എസ് ജി. ഇഞ്ചുറി ടൈമില്‍  ലയണല്‍ മെസി നേടിയ ഗോളിലാണ് പി എസ് ജി, ലിലിയെ തോല്‍പിച്ചത്. ഫ്രഞ്ച് ലീഗില്‍ 24 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 57 പോയന്റുമായി ഒന്നാം സ്ഥാനത്ത് പി എസ് ജി തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയെക്കാള്‍ ഏഴ് പോയന്റ് ലീഡാണ് പി എസ് ജിക്കുള്ളത്.

 

87-ാം മിനിറ്റുവരെ രണ്ടിനെതിരെ മൂന്ന് ഗോളിന് പിന്നില്‍ നിന്ന പി എസ് ജിക്ക് മെസി, നെയ്മര്‍, എംബാപ്പേ എന്നിവരുടെ മിന്നും ഗോളുകള്‍ രക്ഷകരായി. ഒരേ സമയം നാടകീയവും ആകാംശയും നിറഞ്ഞതായിരുന്നു പി എസ് ജി-ലിലി മത്സരം.

 

11-ാം മിനിറ്റില്‍ എംബാപ്പേ ആദ്യ ഗോള്‍ അടിച്ചു. തുടര്‍ന്ന് 17ാം മിനിറ്റില്‍ പി എസ് ജിയുടെ ലീഡുയര്‍ത്തി നെയ്മറുടെ ഗോള്‍. 24-ാം മിനിറ്റില്‍ ബഫോഡ ഡിയാകൈറ്റിലൂ ലിലി ഒരു ഗോള്‍ മടക്കി.

 

17ാം മിനിറ്റില്‍ നെയ്മര്‍ പി എസ് ജിയുടെ ലീഡ് ഉയര്‍ത്തി.
എന്നാല്‍ 24-ാം മിനിറ്റില്‍ ബഫോഡ ഡിയാകൈറ്റിലൂ ലിലി ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ 2-1 ലീഡുമായി ഗ്രൗണ്ട് വിട്ട പി എസ് ജിയെ അംബരപ്പിച്ച് രണ്ടാം പകുതിയില്‍ ജൊനാഥന്‍ ഡേവിഡ് പെനല്‍റ്റിയിലൂടെ ലിലിയെ ഒപ്പമെത്തിച്ചു.

 

പിന്നീട് 69-ാം മിനിറ്റില്‍ ജൊനാഥന്‍ ബോംബ ലിലിക്ക് ലീഡ് നല്‍കിയതോടെ പരാജയപ്പെടുമെന്ന ആശങ്കയായി പി എസ് ജി ആരാധകര്‍ക്ക്. എന്നാല്‍ അപ്രതീക്ഷിതമായി 87ാം മിനിറ്റിലെ എംബാപ്പേയുടെ ഗോള്‍ പി എസ് ജിയെ വീണ്ടും ലിലിക്കൊപ്പമെത്തിച്ചു.

 

അതോടെ സമനിലയില്‍ ഗ്രൗണ്ട് വിടേണ്ടിവരുമെന്ന് പി എസ് ജി ഉറപ്പിച്ചു.എന്നാല്‍ ഇഞ്ചുറിടൈമില്‍ കളിതീരാന്‍ അവസാന സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ പി എസ് ജിയുടെ ജയമുറപ്പിച്ച നാലാം ഗോള്‍ ലയണല്‍ മെസി നേടി.

 

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്തായത് പി എസ് ജിക്ക് നിരാശയുണ്ടാക്കിയിരുന്നു.

OTHER SECTIONS