നാലാം ടെസ്റ്റ് പരമ്പര; ജസ്പ്രീത് ബുംറക്ക് വിശ്രമം, കെ.എല്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യത

നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറക്ക് ഇന്ത്യ വിശ്രമം നല്‍കാന്‍ സാധ്യത.

author-image
Athira
New Update
നാലാം ടെസ്റ്റ് പരമ്പര; ജസ്പ്രീത് ബുംറക്ക് വിശ്രമം, കെ.എല്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യത

രാജ്‌കോട്ട്: നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറക്ക് ഇന്ത്യ വിശ്രമം നല്‍കാന്‍ സാധ്യത. വര്‍ക്ക് ലോഡ് പരിഗണിച്ചാണ് വിശ്രമം അനുവദിക്കുന്നത്.

പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കാത്തതിനെ തുടര്‍ന്ന് നാലാം ടെസ്റ്റില്‍ താരത്തിന് വിശ്രമം നല്‍കുമെന്നാണ് സൂചന.ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാമത്തെ ടെസ്റ്റില്‍ ബുമ്ര ടീമില്‍ മടങ്ങി എത്തും.

അടുത്ത ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ മടങ്ങി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തിനായി രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ചെയ്തു. താരം നാലാം ടെസ്റ്റില്‍ ആദ്യ ഇലവനില്‍ തന്നെ ഉണ്ടാകും. രാഹുല്‍ ആദ്യ ഇലവനില്‍ എത്തുമ്പോള്‍ പടിദാര്‍ പുറത്ത് പോകാനാണ് സാധ്യത.

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിലും കെ എല്‍ രാഹുല്‍ മത്സരിച്ചിരില്ല. രാഹുലിന്റെ വരവോടെ മധ്യനിരയില്‍ ഇന്ത്യയുടെ ബാറ്റിംഗ് കൂടുതല്‍ ശക്തപ്പെടും. സര്‍ഫറാസ് ഖാന്‍ അടുത്ത ടെസ്റ്റിലും ആദ്യ ഇലവനില്‍ തുടരും.

 

Latest News news updates sports news