ഇന്ത്യ v/s ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് പരമ്പര; സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രവേശനം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച രാവിലെ 9.30 ന് വിശാഖപട്ടണത്ത് തുടങ്ങും.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് പരമ്പര; സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രവേശനം

വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച രാവിലെ 9.30 ന് വിശാഖപട്ടണത്ത് തുടങ്ങും. ജിയോ സിനിമയിലൂടെ സൗജന്യമായി ലൈവ് സ്ട്രീമിംഗും ടെലിവിഷനില്‍ സ്‌പോര്‍ട്‌സ്18 നെറ്റ്വര്‍ക്കിലും മത്സരം കാണാം. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ആഞ്ഞടിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ഇക്കുറി പുതുമുഖ താരങ്ങളും അരങ്ങേറുന്നുണ്ട്. ഇന്ത്യയുടെ മികവ് തെളിയിക്കാനായി മികച്ച താരങ്ങളായ സര്‍ഫറാസ് ഖാനും രജത് പട്ടേലും ഇംഗ്ലണ്ടിനെതിരെ അണിനിരക്കും. രോഹിത് ശര്‍മ്മയുടെ നേതൃത്ത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഇത്തവണ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നത് ഉറപ്പാണ്. രാജ്‌കോട്ട്, റാഞ്ചി, ധരംശാല എന്നിവിടങ്ങളിലാണ് മൂന്നും നാലും അഞ്ചും ടെസ്റ്റുകള്‍ നടക്കുക.

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2000 വിദ്യാര്‍ത്ഥികളെയാവും സൗജന്യനിരക്കില്‍ പ്രവേശിപ്പിക്കുക. സ്‌കൂള്‍, കോളജ് ഐഡി കാര്‍ഡ് ഉപയോഗിച്ചായിരിക്കും സ്റ്റേഡിയത്തിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുക.

sports news Latest News sports updates