ഫ്രഞ്ച് ഓപ്പണ്‍ 2023; വനിതാ ഫൈനല്‍ ഇന്ന്

By Lekshmi.10 06 2023

imran-azhar

 

പാരിസ്: ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ പോളണ്ടിന്റെ ഇഗ സ്യാതെക്കും 43ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക് താരം മുച്ചോവയും തമ്മിലാണ് ഇന്നു വനിതാ സിംഗിള്‍സ് ഫൈനല്‍. 16 വര്‍ഷത്തിനിടെ പാരിസില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിതയെന്ന നേട്ടം ഇന്നത്തെ ഫൈനലിനപ്പുറം ഇഗയെ കാത്തിരിപ്പുണ്ട്. മുച്ചോവയുടെ ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലാണിത്.

 

വനിതാ ടെന്നിസിലെ പുതിയ സൂപ്പര്‍ സ്റ്റാറായ ഇഗയ്ക്ക് അനായാസ വിജയം പ്രവചിക്കുന്നവരാണ് ഭൂരിഭാഗവും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നേറിയ ഇഗ ചെറിയൊരു വെല്ലുവിളി നേരിട്ടത് ബ്രസീലിന്റെ ബിയാട്രിസ് ഹദാദിനെതിരായ സെമിഫൈനല്‍ പോരാട്ടത്തിന്റെ രണ്ടാം സെറ്റില്‍ മാത്രമാണ്.

OTHER SECTIONS