ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് വിടപറഞ്ഞ് ഗംഭീർ; ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തുടരും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ സ്ഥാനം രാജിവച്ചു. ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തുടരും. 2012ലും 2014ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 കിരീടങ്ങളിലേക്ക് ഗംഭീർ നയിച്ചിരുന്നു.

author-image
Hiba
New Update

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മെന്ററായി സ്ഥാനമേറ്റ ഗംഭീർ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റുമായി ഒരുമിച്ച് പ്രവർത്തിക്കും. നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയായ ഷാരൂഖ് ഖാൻ ഗംഭീറിന്റെ തിരിച്ചു വരവ് ഇരുകൈകളും നീട്ടി സ്വീകരിച്ചു.

വികാരഭരിതമായ ഒരു പോസ്റ്റിലൂടെ അദ്ദേഹം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് വിട പറഞ്ഞു. ഗംഭീറിന്റെ വാക്കുകൾ ഇങ്ങനെ “ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പമുള്ള എന്റെ യാത്ര അവിസ്മരണീയമാക്കിയ എല്ലാ കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും ഓരോ വ്യക്തിക്കും എന്റെ നന്ദി ”.

2011 മുതൽ 2017 വരെ ഗംഭീർ കെകെആറിനൊപ്പം ഉണ്ടായിരുന്നു. ഈ കാലയളവിൽ, ടീം രണ്ട് തവണ കിരീടം നേടുകയും അഞ്ച് തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു. 2014 ലെ ചാമ്പ്യൻസ് ലീഗ് ടി20 യുടെ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു.

gautham gambhir kolkata knight riders lucknow super giants