അണ്ടര്‍ 17: ഫ്രാന്‍സിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് ജര്‍മനി; ആദ്യ കിരീടം

അണ്ടര്‍ 17 ലോകകിരീടം സ്വന്തമാക്കി ജര്‍മനി. ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ജര്‍മനി ആദ്യ അണ്ടര്‍ 17 ലോകകിരീടം നേടിയത്.

author-image
Web Desk
New Update
അണ്ടര്‍ 17: ഫ്രാന്‍സിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് ജര്‍മനി; ആദ്യ കിരീടം

സുരകാര്‍ത്ത: അണ്ടര്‍ 17 ലോകകിരീടം സ്വന്തമാക്കി ജര്‍മനി. ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ജര്‍മനി ആദ്യ അണ്ടര്‍ 17 ലോകകിരീടം നേടിയത്.

നിശ്ചിത 90-മിനിറ്റില്‍ ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ചു. തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ 4-3 നാണ് ജര്‍മനിയുടെ ജയം. രണ്ടാം ലോകകിരീടം സ്വന്തമാക്കാമെന്ന ഫ്രാന്‍സിന്റെ മോഹം അതോടെ പൊലിഞ്ഞു.

85-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ കണ്ടെത്തിയാണ് മത്സരം ഫ്രാന്‍സ് സമനിലയിലാക്കിയത്. മാത്തിസ് അമൗഗൗവാണ് ഫ്രാന്‍സിനായി ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലായി. വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നു. ഷൂട്ടൗട്ടില്‍ 4-3 ന് ഫ്രാന്‍സിനെ തകര്‍ത്ത് ജര്‍മനി കിരീടത്തില്‍ മുത്തമിട്ടു.

france football under world cup 2023 genrmany