/kalakaumudi/media/post_banners/53042d25ee09d25d2730dc20c9a5731c33110f2691391baaee2a64f90f0c8819.jpg)
അഹമ്മദാബാദ്: ഐപിഎല്ലില്‍ നാഴികക്കല്ല് പിന്നിട്ട് ഗുജറാത്ത് ജെയന്റ്സ് താരം ശുഭ്മാന്‍ ഗില്‍. 2000 റണ്‍സ് ഗില്‍ പൂര്‍ത്തിയാക്കി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 26 റണ്‍സ് പിന്നിട്ടപ്പോഴാണ് ഗില്ലിനെ തേടി നേട്ടമെത്തിയത്. ഐപിഎല്ലില്‍ 200 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാനും ഗില്ലിനായി. 39 റണ്‍സുമായി ഗില്‍ മടങ്ങി.
ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഗില്‍. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണേയും ഗില്‍ മറികടന്നു.
റിഷഭ് പന്താണ് ഒന്നാം സ്ഥാനത്ത്. 23 വയസും 27 ദിവസവും പ്രായമുള്ളപ്പോള്‍ പന്ത് 2000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഗില്ലിനിപ്പോള്‍ 23 വയസും 214 ദിവസവുമാണ് പ്രായം.