/kalakaumudi/media/post_banners/52dfbdb8a6b54b9363279140398d8c6e8d31ede7e5ca2bfffc7ed29e9650b70a.jpg)
ബ്രസല്‍സ് : ബല്‍ജിയന്‍ ഗോള്‍കീപ്പര്‍ അര്‍നെ മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു.പെനല്‍റ്റി കിക്ക് സേവ് ചെയ്തതിനു പിന്നാലെയായിരുന്നു മരണം.
ബല്‍ജിയം പ്രാദേശിക ഫുട്‌ബോള്‍ ലീഗില്‍ വിങ്കല്‍ സ്‌പോര്‍ട്ട് ബി ക്ലബ്ബിന്റെ താരമായ ഇരുപത്തിയഞ്ചുകാരനായ അര്‍നെ എസ്പീലാണ് സഹതാരങ്ങളുടെയും ആരാധകരുടെയും കണ്‍മുന്നില്‍ മരണപ്പെട്ടത്.
മത്സരത്തില്‍ വിങ്കല്‍ 21നു മുന്നില്‍ നില്‍ക്കെയാണ് എതിര്‍ ടീമിന് പെനല്‍റ്റി കിട്ടുന്നത്. കിക്ക് സേവ് ചെയ്ത എസ്പീല്‍ പിന്നാലെ ഗോള്‍മുഖത്ത് കുഴഞ്ഞു വീണു.
സഹതാരങ്ങളും മെഡിക്കല്‍ സംഘവും ഓടിയെത്തി എസ്പീലിന് പ്രഥമശുശ്രൂഷ നല്‍കി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണകാരണം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.