ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് സീസണ്‍ അവസാനത്തോടെ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.

author-image
Athira
New Update
ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട്: മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് സീസണ്‍ അവസാനത്തോടെ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ സ്‌കോട്ടിഷ് ക്ലബായ സെല്‍റ്റികിനായാണ് 36 കാരനായ താരം കളിക്കുന്നത്. താരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ 12 വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 348 മത്സരങ്ങള്‍ താരം കളിച്ചു.

2006-ല്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെയായിരുന്നു ജോ ഹാര്‍ടിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്കായുള്ള അരങ്ങേറ്റം. ഇംഗ്ലണ്ട് ദേശീയ ടീമിനായി 75 മത്സരങ്ങളും ജോ ഹാര്‍ട് കളിച്ചിട്ടുണ്ട്. നാല് പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ഗ്ലോവ് അവാര്‍ഡുകള്‍ നേടിയ താര മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും നേടി

 

 

 

 

sports news Latest News sports updates