/kalakaumudi/media/post_banners/ced68737aa09b0bed6fde19efce14433f1b299a3b39211f398dcb7dc0997de0d.jpg)
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ആദ്യജയം തേടി ഗോകുലം കേരളയും നെരോക എഫ്സിയെ നേർക്കുനേർ. ഞായറാഴ്ച കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.
യൂറോ സ്പോർട്ടിലും ഇന്ത്യൻ ഫുട്ബോളി ന്റെ യുട്യൂബ് ചാനലിലും കാണാം. ആദ്യകളിയിൽ ഇന്റർ കാശിയോട് സമനില വഴങ്ങിയാണ് ഗോകുലത്തിന്റെ വരവ്.
പട്ടികയിൽ ഒരു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ശ്രീനിധി ഡെക്കാനോട് നാല് ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയ നെരോക അവസാന സ്ഥാനത്താണ്.
സ്പാനിഷ് മുന്നേറ്റക്കാരനും ക്യാപ്റ്റനുമായ അലക്സ് സാഞ്ചസിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. ശനിയാഴ്ച കനത്ത മഴയെ തുടർന്ന് ഇരുടീമുകളും കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങിയില്ല.