ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി; ക്രിസ് ജോര്‍ദ്ദാനെ പൊരിച്ച് ആരാധകര്‍

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങി മുംബൈ ഇന്ത്യന്‍സ് പുറത്തായതോടെ മുംബൈ താരം ക്രിസ് ജോര്‍ദ്ദാനെ പൊരിച്ച് ആരാധകര്‍.

author-image
Web Desk
New Update
ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി; ക്രിസ് ജോര്‍ദ്ദാനെ പൊരിച്ച് ആരാധകര്‍

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങി മുംബൈ ഇന്ത്യന്‍സ് പുറത്തായതോടെ മുംബൈ താരം ക്രിസ് ജോര്‍ദ്ദാനെ പൊരിച്ച് ആരാധകര്‍.

ഇന്നലെ മുംബൈക്കായി നാല് ഓവര്‍ എറിഞ്ഞ ജോര്‍ദ്ദാന്‍ 56 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്തിയിരുന്നില്ല. ഇഷാന്‍ കിഷന്റെ കണ്ണില്‍ ജോര്‍ദ്ദാന്റെ കൈമുട്ട് കൊണ്ട് പരിക്കേറ്റിരുന്നു.

ഇതോടെ കിഷന്‍ ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ മലയാളി താരം വിഷ്ണു വിനോദാണ് മുംബൈക്കായി വിക്കറ്റ് കാത്തത്.

കിഷന്‍ ബാറ്റിംഗിനും ഇറങ്ങാതിരുന്നതോടെ മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം നെഹാല്‍ വധേരയാണ് ഇന്നിംഗ്‌സ് തുറന്നത്. തകര്‍ത്തടിക്കുന്ന കിഷന്റെ അഭാവം ഗുജറാത്തിന്റെ വമ്പന്‍ സ്‌കോര്‍ മറികടക്കാനിറങ്ങിയ മുംബൈക്ക് കനത്ത പ്രഹമാകുകയും ചെയ്തു.

ക്രിസ് ജോര്‍ദ്ദാന്റെ പ്രകടനമാണ് മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായതെന്നാണ് ആരാധകര്‍ പറയുന്നത്. ബൗള്‍ ചെയ്തപ്പോള്‍ നാലോവറില്‍ 56 റണ്‍സ് വഴങ്ങി ധാരാളിയായ ജോര്‍ദ്ദാന്‍ സഹതാരത്തിന്റെ വിക്കറ്റ് ഇടിച്ചിട്ട് സ്വന്തം ടീമിന്റെ ഉറപ്പാക്കുകയും ചെയ്തുവെന്നും ആരാധകര്‍ പരിഹസിച്ചു.

 

gujarat titans chris jordan ipl mumbai indians