/kalakaumudi/media/post_banners/00196cc07969b5eb9d253a3395ff5e15c7976013840e11eb38034b1c581f2664.jpg)
മൊഹാലി: ഐപിഎലിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ പഞ്ചാബ് കിംഗ്സ് ബാറ്റ് ചെയ്യും.ടോസ് നേടിയ ഗുജറാത്ത് ജയൻ്റ്സ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു.ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.
ഗുജറാത്തിൽ യാഷ് ദയാലിനു പകരം മോഹിത് ശർമയും അഭിനവ് മനോഹറിനു പകരം ഹാർദിക് പാണ്ഡ്യയും കളിക്കും.പഞ്ചാബിൽ കഗീസോ റബാഡയും ഭാനുക രജപക്സയും ടീമിലെത്തിയപ്പോൾ നതാൻ എല്ലിസും സിക്കന്ദർ റാസയും പുറത്തായി.രാഹുൽ ചഹാറിനു പകരം ഋഷി ധവാനും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍.
പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, ശിഖര്‍ ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഭാനുക രജപക്‌സ, ജിതേഷ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, ഋഷി ധവാന്‍, അര്‍ഷ്ദീപ് സിംഗ്.