മെസ്സി, ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു... ഫുട്‌ബോള്‍ ഇതിഹാസത്തിന് ഭീഷണി

അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്. രണ്ടംഗസംഘമാണ് വെടിവച്ചത്.

author-image
Web Desk
New Update
മെസ്സി, ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു... ഫുട്‌ബോള്‍ ഇതിഹാസത്തിന് ഭീഷണി

ബ്യൂനസ് ഐറിസ്: അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്. രണ്ടംഗസംഘമാണ് വെടിവച്ചത്. അതിക്രമത്തിനിടെ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു.

മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പര്‍മാര്‍ക്കറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വെടിവയ്പുണ്ടായത്.

വെടിവയ്പ്പില്‍ ആര്‍ക്കും പരുക്കില്ല. മെസ്സി, ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്ന് കാര്‍ഡ്‌ബോര്‍ഡില്‍ ഭീഷണിസന്ദേശം കുറിച്ചാണ് അക്രമികള്‍ മടങ്ങിയത്.

സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.

sports lionel messi football