ഓസീസ് കുതിപ്പ് തടഞ്ഞ് പാണ്ഡ്യ, 11 പന്തുകള്‍ക്കിടെ മൂന്നു വിക്കറ്റ്!

ഓസ്‌ട്രേലിയയുടെ കുതിപ്പ് തടഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. പതിനൊന്നാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സിലെത്തിയിരുന്ന ഓസ്‌ട്രേലിയയെ 11 പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടാണ് ഹാര്‍ദ്ദിക് പിടിച്ചുകെട്ടിയത്.

author-image
Web Desk
New Update
ഓസീസ് കുതിപ്പ് തടഞ്ഞ് പാണ്ഡ്യ, 11 പന്തുകള്‍ക്കിടെ മൂന്നു വിക്കറ്റ്!

ചെന്നൈ: ഓസ്‌ട്രേലിയയുടെ കുതിപ്പ് തടഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. പതിനൊന്നാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സിലെത്തിയിരുന്ന ഓസ്‌ട്രേലിയയെ 11 പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടാണ് ഹാര്‍ദ്ദിക് പിടിച്ചുകെട്ടിയത്.

രണ്ടാം പന്തില്‍ തന്നെ ഹാര്‍ദ്ദിക് വിക്കറ്റെടുക്കേണ്ടതായിരുന്നു. ഹാര്‍ദ്ദിക്കിന്റെ ഷോട്ട് ബോളില്‍ പുള്‍ ഷോട്ട് കളിച്ച ട്രാവിസ് ഹെഡിനെ സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ശുഭ്മാന്‍ ഗില്‍ കൈവിട്ടു.

എന്നാല്‍, രണ്ട് പന്തുകള്‍ക്കുശേഷം ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ മറ്റൊരു ഷോര്‍ട്ട് ബോളില്‍ ഹാര്‍ദ്ദിക് വീഴ്ത്തി. തേര്‍ഡ്മാനില്‍ കുല്‍ദീപ് യാദവാണ് ഇത്തവണ ഹെഡിനെ കൈയിലൊതുക്കിയത്.

വണ്‍ ഡൗണായി ഡേവിഡ് വാര്‍ണര്‍ക്ക് പകരം നായകന്‍ സ്റ്റീവ് സ്മിത്താണ് ഇറങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ സ്മിത്തിനെ ഹാര്‍ദ്ദിക് വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. അക്കൗണ്ട് തുറക്കും മുമ്പ് സ്മിത്തിനെ ഹാര്‍ദ്ദിക് മടക്കി.

മൂന്നാം ഓവറിലും ഹാര്‍ദ്ദിക് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ മാര്‍ഷായിരുന്നു ഹാര്‍ദ്ദിക്കിന്റെ ഇര.

india cricket australia