/kalakaumudi/media/post_banners/586130373e9a54668f2c98317f5ad357c3d11b5fc0ecbd45f32e9ff7658c1226.jpg)
ഹൈദരാബാദ്: ഐപിഎല്ലില്‍ വീണ്ടും തിളക്കം മങ്ങി സണ്‍റൈസേഴ്‌സിന്റെ പൊന്നും വിലയുളള താരം ഹാരി ബ്രൂക്ക്. തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ഹാരിയെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
രണ്ടു മത്സരത്തിന്റെ ഇടവേളയ്ക്ക് ശേഷമെത്തിയ താരം നിരാശപ്പെടുത്തി. വ്യാഴാഴ്ചത്തെ മത്സരത്തില്‍ 19 പന്തില്‍ നിന്ന് 27 റണ്‍സ് ആണ് ഹാരിയുടെ സമ്പാദ്യം.
കോടികള്‍ വാരിയെറിഞ്ഞാണ് ഹാരിയെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. 13.25 കോടിയാണ് താരത്തിന് നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സും തമ്മിലാണ് താരത്തിനായി വാശിയേറിയ ലേലം വിളി നടത്തിയത്.
പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ പ്രകടനമാണ് പൊന്നും വിലയുള്ള താരമാക്കി ഹാരിയെ മാറ്റിയത്.