/kalakaumudi/media/post_banners/85dc24b1bcb25fb14192edf505391b533318d9ef3e13898a2be8d8b7c966401f.jpg)
കൊല്‍ക്കത്ത: ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്. വന്‍ തുക മുടക്കി ടീമിലെത്തിച്ച താരമാണ് ഹാരി ബ്രൂക്ക്. എന്നാല്‍, ആദ്യം മൂന്ന് മത്സരങ്ങളില്‍ വന്‍ പരാജയമായതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
വെള്ളിയാഴ്ച ബാറ്റിംഗിനിറങ്ങിയ താരം കൊല്‍ക്കത്തന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപായിച്ചു കൊണ്ടാണ് തുടക്കമിട്ടത്. ഗംഭീര ഷോട്ടുകളുമായി താരം കളം നിറഞ്ഞു. വെറും 32 പന്തിലാണ് ബ്രൂക്ക് അര്‍ധ സെഞ്ചുറിയിലേക്കെത്തിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്.
ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്റെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തലാണ് വന്‍ തുക മുടങ്ങി സണ്‍റൈസേഴ്‌സ് താരത്തെ സ്വന്തമാക്കിയത്.