/kalakaumudi/media/post_banners/c25c15c31ff157acaff13124d1a687015c6a4989a9bad1da7ba06ee391e9d258.jpg)
ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്ക് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് ബ്രൂക്ക് പരമ്പരയില്‍ നിന്ന് പിന്മാറുന്നതെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഹാരി ബ്രൂക്കിന് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് അറിയിച്ചിട്ടുണ്ട്. ബ്രൂക്കിന്റെ സ്വകാര്യതയെ മാനിക്കുന്നു. താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണങ്ങള്‍ കൂടുതല്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ഈ മാസം 25ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നത്.