ഗ്രൗണ്ടില്‍ ധോണി അത്ര കൂളല്ല; മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സഹതാരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയോടൊപ്പം കളിച്ചതിന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സഹതാരം.

author-image
Greeshma Rakesh
New Update
ഗ്രൗണ്ടില്‍ ധോണി അത്ര കൂളല്ല; മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സഹതാരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയോടൊപ്പം കളിച്ചതിന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സഹതാരം ഇഷാന്ത് ശര്‍മ.ധോണി ഗ്രൗണ്ടില്‍ അത്ര കൂളായ ആളല്ലെന്ന നിലപാടാണ് ഇഷാന്ത് ശര്‍മയുടേത്.

'മഹിഭായ്ക്ക് ഒരുപാട് കഴിവുകളുണ്ട്. എന്നാല്‍ ശാന്ത സ്വഭാവം അതില്‍പെടില്ല. ചിലപ്പോഴൊക്കെ ധോണി ഗ്രൗണ്ടില്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ആയാലും ഐപിഎല്‍ കളിക്കുമ്പോഴും ധോണിക്കു സമീപത്തായി തന്നെ ഗ്രൗണ്ടില്‍ ആരെങ്കിലും കാണും. '- ഹര്‍ഭജന്‍ സിങ് ഒരു യുട്യൂബ് ചാനലില്‍ പ്രതികരിച്ചു.

മാത്രമല്ല ധോണി ഗ്രൗണ്ടില്‍ ദേഷ്യപ്പെടുന്നത് അപൂര്‍വ്വമാമെന്നും ഇഷാന്ത് ശര്‍മ പറഞ്ഞു. 'ഞാന്‍ പന്തെറിഞ്ഞു കഴിഞ്ഞപ്പോള്‍ ക്ഷീണിച്ചോ എന്നു ധോണി ചോദിച്ചിരുന്നു. ക്ഷീണിച്ചെന്നു മറുപടി പറഞ്ഞപ്പോള്‍, എനിക്കു പ്രായമായെന്നും നിര്‍ത്തിയിട്ട് പോകാനും ധോണി പറഞ്ഞു.'- ഹര്‍ഭജന്‍ വ്യക്തമാക്കി.

ഒരു ടെസ്റ്റ് മത്സരത്തിനിടെ പന്തു പിടിച്ചെടുക്കാന്‍ സാധിക്കാത്തതിന് തന്നോടു ധോണി ദേഷ്യപ്പെട്ടതായി ഇഷാന്ത് ശര്‍മ അവകാശപ്പെട്ടു.

'ഒരിക്കലല്ലാതെ മഹിഭായ് ദേഷ്യപ്പെട്ടു ഞാന്‍ കണ്ടിട്ടില്ല. എനിക്കു നേരെ പന്തെറിഞ്ഞു തന്നപ്പോള്‍ അതുതാഴെ പോയി. പിന്നീടും ഇത് ആവര്‍ത്തിച്ചതോടെ ധോണി ദേഷ്യപ്പെട്ടു.'- ഇഷാന്ത് ശര്‍മ പറഞ്ഞു.

34 വയസ്സുകാരനായ ഇഷാന്ത് ശര്‍മ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 105 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 311 വിക്കറ്റുകള്‍ താരം ടെസ്റ്റില്‍ വീഴ്ത്തി. ഏകദിനത്തില്‍ 80 മത്സരങ്ങളില്‍നിന്ന് 115 വിക്കറ്റുകളും ട്വന്റി20യില്‍ 14 കളികളില്‍നിന്ന് എട്ടു വിക്കറ്റുകളും താരം വീഴ്ത്തി.

ms dhoni Indian Cricket Team Ishant Sharma