/kalakaumudi/media/post_banners/148b4a1b3054c0daeda9c396c826e0a1cb827eab34fa1fda22947ba032de3aaf.jpg)
ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിന് ശേഷം വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും കലിപ്പ്! കോലിയോട് സംസാരിക്കാന്‍ പോലും നവീന്‍ കൂട്ടാക്കിയില്ല.
മത്സരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പരസ്പരം വാശിയോടെ സംസാരിക്കുകയും ചെയ്തിരുന്നു.
മത്സരശേഷവും കോലി കലിപ്പിലായിരുന്നു. നവീന് കൈ കൊടുക്കുമ്പോള്‍ കോലി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. നവീന്‍ കൂളായിരുന്നു. മാത്രമല്ല, കോലി കലിപ്പിലായിട്ടും നവീന്റെ ഭാഗത്തുനിന്നും പ്രകോപനങ്ങളൊന്നും ഉണ്ടായതുമില്ല.
കോലി സംസാരിക്കാന്‍ തുടങ്ങിയതോടെ അത്രയും സമയം കൂളായി കോലിയുടെ കയ്യില്‍ പിടിച്ചുനിന്ന നവീന്‍ പെട്ടന്ന് കൈ മാറ്റി.
പിന്നീട് ലഖ്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും കോലിയും സംസാരിക്കുന്നതിനിടെ നവീനെ രാഹുല്‍ അടുത്തേക്ക് വിളിക്കുന്നുണ്ട്. എന്നാല്‍ നവീന്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല. ഈ സമയം രാഹുലും കോലിയും അനിഷ്ടത്തോടെ നവീനെ നോക്കുന്നതും വീഡിയോയില്‍ കാണാം.
ത്സരം, ആര്‍സിബി 18 റണ്‍സിന് ജയിച്ചിരുന്നു. ലഖ്നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ലഖ്നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്.