'ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല.. ജീവനോടെയുണ്ട്': ഹെന്റി ഒലോങ്ക

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് മുന്‍ താരം ഹെന്റി ഒലോങ്ക.സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്നും ഒലോങ്ക സമൂഹമാധ്യമമായ എക്‌സിലൂടെ വ്യക്തമാക്കി.

author-image
Priya
New Update
'ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല.. ജീവനോടെയുണ്ട്': ഹെന്റി ഒലോങ്ക

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് മുന്‍ താരം ഹെന്റി ഒലോങ്ക.സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്നും ഒലോങ്ക സമൂഹമാധ്യമമായ എക്‌സിലൂടെ വ്യക്തമാക്കി. 

ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം ലഭിച്ചുവെന്നും അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നുമായിരുന്നു ഒലോങ്കയുടെ ട്വീറ്റ്.

ഇന്ന് രാവിലെയാണ് ഫോക്‌സ് ന്യൂസ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നാലെ ഒലോങ്ക അടക്കമുള്ള പ്രമുഖ താരങ്ങള്‍ അനുശോചിച്ചിരുന്നു.

സിംബാബ്വെയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു സ്ട്രീക്ക്. സ്ട്രീക്ക് സിംബാബ് വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

 

സിംബാബ് വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്. അദ്ദേഹം 65 ടെസ്റ്റുകളില്‍ നിന്ന് 216 വിക്കറ്റുകളാണ് എടുത്തിട്ടുള്ളത്.

 

100 ടെസ്റ്റ് വിക്കറ്റ് നേടിയ ഒരേയൊരു സിംബാബ് വെന്‍ ഫാസ്റ്റ് ബൗളറും അദ്ദേഹം തന്നെയാണ്. ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ഏക സിംബാബ് വെ താരവും സ്ട്രീക്കാണ്.

 

ഏകദിനത്തില്‍ 239 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 2000 റണ്‍സും സ്ട്രീക്ക് സ്വന്തമാക്കി.അദ്ദേഹം 2005 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

 

അതിന് ശേഷം ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളുടെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍രെയും പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Heath Streak henry olonga