ഹെര്‍മന്‍ ക്രൂസ് ഇന്ത്യന്‍ ഹോക്കി ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍

നെതര്‍ലന്‍ഡ്‌സ് ടീമിന്റെ മുന്‍ പരിശീലകനായ ഹെര്‍മന്‍ ക്രൂസിനെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായി നിയമിച്ചു.

author-image
Athira
New Update
ഹെര്‍മന്‍ ക്രൂസ് ഇന്ത്യന്‍ ഹോക്കി ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍

ന്യൂഡല്‍ഹി: നെതര്‍ലന്‍ഡ്‌സ് ടീമിന്റെ മുന്‍ പരിശീലകനായ ഹെര്‍മന്‍ ക്രൂസിനെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായി നിയമിച്ചു. സെപ്റ്റംബര്‍ വരെയാണ് നിയമനം. ദേശീയ ജൂനിയര്‍ ടീമുകളുടെ പ്രധാന ഉപദേഷ്ടാവായിരിക്കും ഹെര്‍മന്‍ ക്രൂസ്.

ഹോക്കി പരിശീലകര്‍ക്കും ഇദ്ദേഹമായിരിക്കും മാര്‍ഗ നിര്‍ദേശം നല്‍കുമെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. ഹെര്‍മന്‍ ക്രൂസ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെയും ജൂനിയര്‍ വനിത ടീമിന്റയും പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോക്കി പരിശീലന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്താണ് ക്രൂസിനുള്ളത്.

latest new sports news