ഹീറോ സൂപ്പര്‍ കപ്പ്: കോഴിക്കോടിന്റെ മണ്ണില്‍ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം

ഏപ്രില്‍ മൂന്ന് മുതല്‍ ഏപ്രില്‍ 26 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത് 16 ടീമുകള്‍

author-image
greeshma
New Update
 ഹീറോ സൂപ്പര്‍ കപ്പ്: കോഴിക്കോടിന്റെ മണ്ണില്‍ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം

കോഴിക്കോട്: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ 2023 ഹീറോ സൂപ്പര്‍ കപ്പിനുള്ള ഫിക്സചര്‍ പുറത്തിറക്കി. ഏപ്രില്‍ മൂന്ന് മുതല്‍ ഏപ്രില്‍ 26 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് മത്സരിക്കുന്നത്. കേരളത്തിലാണ് മത്സരം നടക്കുന്നത്.പതിനൊന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളും ഈ സീസണിലെ ഐലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യതനേടും. അതെ സമയം മറ്റു ഐ ലീഗ് ടീമുകള്‍ ശേഷിക്കുന്ന നാല് സ്ഥാനങ്ങള്‍ക്കായി നോക്കൗട്ട് മത്സരങ്ങള്‍ കളിക്കും.16-ടീമുകള്‍ നാല് ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരിക്കുക. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ നേരിട്ട് സെമിയിലേക്കും യോഗ്യതനേടും.

മറ്റൊരു പോരാട്ടത്തിനും കേരളം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദങ്ങള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും സൂപ്പര്‍ കപ്പില്‍ വെച്ച് വീണ്ടും ഏറ്റുമുട്ടും. ഗ്രൂപ്പ് എ യില്‍ കേരള ബ്ലസാ്റ്റേഴ്സ്, ബെംഗളൂരു എഫ് സി എന്നീ ടീമുകള്‍ക്കു പുറമേ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്. ഏപ്രില്‍ 16-ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 19 വരെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ നടക്കും. ഏപ്രില്‍ 21,ഏപ്രില്‍ 22 തീയ്യതികളില്‍ സെമിഫൈനലും ഏപ്രില്‍ 25 ന് ഫൈനലും കളിക്കും.

bengaluru fc kozhikode hero super cup kerala fc