ശമ്പളം പിടിച്ചുവെച്ചു, ജോലി തടസപ്പെടുത്തി; ഹോക്കി ഇന്ത്യ സിഇഒ എലേന നോര്‍മന്‍ രാജിവെച്ചു

ശമ്പളം പിടിച്ചുവച്ചുവെന്നും ഫെഡറേഷനിലെ വിഭാഗീയത ജോലികള്‍ ബുദ്ധിമുട്ടിലാക്കിയെന്നും ചൂണ്ടികാണിച്ച് ഹോക്കി ഇന്ത്യ സിഇഒ എലേന നോര്‍മന്‍ രാജിവെച്ചു.

author-image
Athira
New Update
ശമ്പളം പിടിച്ചുവെച്ചു, ജോലി തടസപ്പെടുത്തി; ഹോക്കി ഇന്ത്യ സിഇഒ എലേന നോര്‍മന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ശമ്പളം പിടിച്ചുവച്ചുവെന്നും ഫെഡറേഷനിലെ വിഭാഗീയത ജോലികള്‍ ബുദ്ധിമുട്ടിലാക്കിയെന്നും ചൂണ്ടികാണിച്ച് ഹോക്കി ഇന്ത്യ സിഇഒ എലേന നോര്‍മന്‍ രാജിവെച്ചു. എലേന 13 വര്‍ഷമായി ഹോക്കി ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്നു. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് കമ്പനിയുടെ ഭാഗമായി 2007ല്‍ ഇന്ത്യയിലെത്തിയ എലേന 2011ലാണു ഹോക്കി ഇന്ത്യ സിഇഒയായി നിയമിതയാകുന്നത്. വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാന്‍ പദവിയൊഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളിലുള്ള അടുത്ത രാജി ഹോക്കി ഇന്ത്യയെ കടുത്ത പ്രതിരോധത്തിലാക്കി.

ഹോക്കി ഇന്ത്യ മുന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയുടെ വിശ്വസ്തയായിരുന്നു എലേന. 2 വര്‍ഷം മുന്‍പു ദിലീപ് ടിര്‍ക്കി ഭരണത്തിലെത്തിയപ്പോള്‍ മുതല്‍ ഇവര്‍ക്കു പല എതിര്‍പ്പുകളും ഹോക്കി ഇന്ത്യയ്ക്കുള്ളില്‍ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. 'ശമ്പളത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ പല അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ബോര്‍ഡ് അംഗങ്ങളെ എല്ലാക്കാര്യവും താന്‍ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എലേന പറഞ്ഞു.

 

 

sports news latset news sports updates