ചെറു പുഞ്ചിരിയോടെ രോഹിത്തിന്റെ ബാറ്റിങ് ആസ്വദിച്ച് സൂര്യകുമാര്‍ യാദവ്

ഹെര്‍ണിയ ബാധയെ തുടര്‍ന്നുള്ള ശസ്തക്രിയയ്ക്ക് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കകം തന്നെ അവശനായ താരം ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്നാം ടി20 മത്സരം കാണുന്ന തിരക്കിലായിരുന്നു.

author-image
Athira
New Update
ചെറു പുഞ്ചിരിയോടെ രോഹിത്തിന്റെ ബാറ്റിങ് ആസ്വദിച്ച് സൂര്യകുമാര്‍ യാദവ്

ഹെര്‍ണിയ ബാധയെ തുടര്‍ന്നുള്ള ശസ്തക്രിയയ്ക്ക് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കകം തന്നെ അവശനായ താരം ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്നാം ടി20 മത്സരം കാണുന്ന തിരക്കിലായിരുന്നു. ബാധയെ തുടര്‍ന്ന് ഇന്നലെയാണ് സൂര്യകുമാര്‍ യാദവ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജര്‍മ്മനിയിലെ മ്യൂണിച്ചിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

അവശതയിലും താരം ചെറു പുഞ്ചിരിയോടെ രോഹിത് ശര്‍മ്മയുടെയും റിങ്കു സിങ്ങിന്റേയും ബാറ്റിങ്ങ് ആസ്വദിച്ച് കാണുന്ന വീഡിയോ ആശുപത്രിയില്‍ നിന്ന് ഭാര്യ ദേവിഷ ഷെട്ടിയാണ് വീഡിയോ പങ്കുവെച്ചത്. താരത്തിന് രോഹിത്ത് ശര്‍മ്മയോടുള്ള ആത്മബന്ധവും ക്രിക്കറ്റിനോടുള്ള ആരാധനയുമാണ് ഈ പ്രവൃത്തിയില്‍ നിന്നും വെളിവായതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലാണ് താരം കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് ചികിത്സ തുടങ്ങിയത്. പിന്നീട് ഉദരസംബന്ധമായ അസുഖബാധിതനാണെന്നും, ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും പരിശോധനയില്‍ കണ്ടെത്തിയത്.

news updates Latest News