ഐ ലീഗ് ഫുട്ബോൾ; ഗോകുലം കേരള എഫ്.സി.ക്ക് സീസണിലെ രണ്ടാം തോല്‍വി

ശ്രീനഗറിലെ ടി.ആര്‍.സി. പോളോ സിന്തറ്റിക് ടര്‍ഫ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ കശ്മീരിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗോകുലം തോറ്റത്.

author-image
Greeshma Rakesh
New Update
ഐ ലീഗ് ഫുട്ബോൾ; ഗോകുലം കേരള എഫ്.സി.ക്ക് സീസണിലെ രണ്ടാം തോല്‍വി

ശ്രീനഗര്‍: ഐ ലീഗ് ഫുട്ബോളില്‍ സീസണിന്‍ രണ്ടാം തോല്‍വി വഴങ്ങി ഗോകുലം കേരള എഫ്.സി. ശ്രീനഗറിലെ ടി.ആര്‍.സി. പോളോ സിന്തറ്റിക് ടര്‍ഫ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ കശ്മീരിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗോകുലം തോറ്റത്. ക്രിസോയുടെ ഇരട്ട ഗോളും ജെറിമി ലാല്‍ഡിന്‍പിയയുടെ ഗോളുമാണ് കശ്മീരിന് തുണയായത്.

ആദ്യപകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകളാണ് കശ്മീര്‍ നേടിയത്. 31, 65 മിനിറ്റുകളിലായിരുന്നു ക്രിസോയുടെ ഇരട്ട ഗോള്‍നേട്ടം. 59-ാം മിനിറ്റില്‍ ലാല്‍ഡിന്‍പിയയും വലകുലുക്കി. ഇതോടെ അവസാനം കളിച്ച അഞ്ച് കളികളിലും ഗോകുലത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

ഇതോടെ ഒന്‍പത് കളികളില്‍നിന്ന് അഞ്ച് ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമായി റിയല്‍ കശ്മീര്‍ പോയിന്റ് ടേബിളില്‍ മൂന്നാമതെത്തി. ഇത്രയും കളിയില്‍ മൂന്ന് ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായി ഗോകുലം ആറാമതുമായി. മുഹമ്മദന്‍ എസ്.സിയാണ് ടേബിളില്‍ ഒന്നാമത്. ഐസ്വാള്‍ എഫ്.സി. രണ്ടാമതും.

football Gokulam Kerala FC i league football