ഏകദിന ലോകകപ്പിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും; ആവേശത്തില്‍ ക്രിക്കറ്റ് പ്രേമികള്‍!

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുക.

author-image
Web Desk
New Update
ഏകദിന ലോകകപ്പിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും; ആവേശത്തില്‍ ക്രിക്കറ്റ് പ്രേമികള്‍!

 

തിരുവനന്തപുരം: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുക.

ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് 10 മത്സരങ്ങളിലായിട്ടാണ് നടക്കുക.

ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ഐസിസി സിഇഒ ജെഫ് അലാര്‍ഡിസ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലും ഇതേ വേദിയിലാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും മുംബൈ വാംഖഡെ സ്റ്റേഡിയവും വേദിയാവും. അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവര്‍ക്ക് പുറമെ ചെന്നൈ ചെപ്പോക്ക്, ധരംശാല, ഡല്‍ഹി, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ബംഗളൂരു നഗരങ്ങളിലും ലോകകപ്പ് നടക്കും.

 

 

karyavattam greenfield stadium cricket icc odi world cup 2023