റാഷിദിനെ പിന്നിലാക്കി; റാങ്കിംഗില്‍ കേമന്‍ രവി ബിഷ്‌ണോയ്

By Web Desk.06 12 2023

imran-azhar

 

 

ഡല്‍ഹി: ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയ് ഒന്നാമന്‍. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ പ്രകടനമാണ് താരത്തിന്റെ നേട്ടത്തിനു കാരണം. ബിഷ്‌ണോയിയായിരുന്നു പരമ്പരയിലെ താരവും.

 

ബൗളര്‍മാരില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് രണ്ടാമത്. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക മൂന്നാമതാണ്.

 

ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവാണ് ഒന്നാമത്. പാക് വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് രണ്ടാമത്.

 

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാമതും അഫ്ഗാന്‍ താരം മുഹമ്മദ് നബി രണ്ടാമതുമാണ്.

 

 

 

OTHER SECTIONS