ഐ.സി.സി ടെസ്റ്റ് റാങ്കിങ്; വമ്പന്‍ നേട്ടത്തില്‍ ജയ്‌സ്വാള്‍

ഇന്ത്യന്‍ യുവ ഒപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ റാങ്കിങ്ങില്‍ മുന്നേറി.

author-image
Athira
New Update
ഐ.സി.സി ടെസ്റ്റ് റാങ്കിങ്; വമ്പന്‍ നേട്ടത്തില്‍ ജയ്‌സ്വാള്‍

ഇന്ത്യന്‍ യുവ ഒപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ റാങ്കിങ്ങില്‍ മുന്നേറി. ഐ.സി.സി ടെസ്റ്റ് റാങ്കില്‍ 10ാം സ്ഥാനത്തേക്കാണ് താരം മുന്നേറിയത്. പരമ്പര തുടങ്ങും മുമ്പ് 69-ാം റാങ്കിലുണ്ടായിരുന്ന ജെയ്‌സ്വാള്‍ നാല് മത്സരങ്ങള്‍ക്ക് ശേഷം ആദ്യ 15ലും ഇടം പിടിച്ചിരുന്നു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം പത്താം സ്ഥാനത്തെത്തി. എട്ടാം സ്ഥാനത്തുള്ള വിരാട് കോലിയാണ് ജയ്‌സ്വാളിന് മുന്നിലുള്ള ഏക ഇന്ത്യന്‍ താരം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11-ാം സ്ഥാനത്ത്. റിഷഭ് പന്താണ് (14) ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ആണ് ഒന്നാം സ്ഥാനത്ത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാമത് തുടരുന്നു. ആര്‍ അശ്വിനും കഗിസോ റബാദയും തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജോ റൂട്ടാണ് രണ്ടാമത്. നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്), ബാബര്‍ അസം (പാകിസ്ഥാന്‍), ഉസ്മാന്‍ ഖവാജ (ഓസ്ട്രേലിയ), ദിമുത് കരുണാരത്നെ (ശ്രീലങ്ക) എന്നിവര്‍ ഏഴുവരെയുള്ള സ്ഥാനങ്ങളിലാണ്.

 

 

sports updates sports news Latest News