/kalakaumudi/media/post_banners/38d6dd080b2b627beb5bb16e88c586f2b6d474215a0d1838c3e1fb72525fbcc9.jpg)
ബ്ലൂംഫോണ്ടെയ്ന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമിടും. ശനിയാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ അണ്ടര്‍ 19 ചാമ്പ്യന്‍മാര്‍ ഇന്ത്യയാണ്. രാജസ്ഥാന്‍ സ്വദേശി ഉദയ് ശരണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.
അണ്ടര്‍ 19 ലോകകപ്പിന്റെ 15-ാം പതിപ്പാണിത്. അയര്‍ലന്‍ഡും അമേരിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ഉച്ചയ്ക്ക് 1.30 മുതലാണ് രണ്ട് മത്സരങ്ങളും നടക്കുക. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമൊപ്പം ഗ്രൂപ്പില്‍ അയര്‍ലന്‍ഡും അമേരിക്കയുമുണ്ട്. 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് 24 ദിവസം നീണ്ടുനില്‍ക്കും. ആകെ 41 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഫെബ്രുവരി 11നാണ് ഫൈനല്‍.