ചരിത്ര വിജയം! പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ.

author-image
Web Desk
New Update
ചരിത്ര വിജയം! പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്

പോച്ചെസ്ട്രൂം: പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് നീണ്ടത് 17.1 ഓവര്‍ മാത്രം. നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റസ് സധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ട് നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സെടുത്ത റയാന മക്ഡൊണാള്‍ഡ് ഗേയാണ് അവരുടെ ടോപ് സ്‌കോറര്‍.

സോഫിയ സ്മാലെ (11), അലെക്സ സ്റ്റോണ്‍ഹൗസ് (11), നിയാം ഫിയോണ ഹോളണ്ട് (10) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.

 

india cricket under 19 womens t20 world cup