രാജ്കോട്ട്: ശ്രീലങ്കയ്ക്ക് എതിരായ അവസാന ട്വന്റി 20യില്‍ പവര്‍പ്ലേയ്ക്കിടെ രണ്ട് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ. ഇന്നിംഗ്സിലെ നാലാം പന്തില്‍ ഇഷാന്‍ കിഷനെ നഷ്ടമായി. രാഹുല്‍ ത്രിപാഠി, ശുഭ്മാന്‍ ഗില്‍ എന്നിവരിലൂടെ ഇന്ത്യ തിരിച്ചടിച്ചു. എന്നാല്‍, ത്രിപാഠി ആറാം ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായി.
ഇഷാന്‍ രണ്ട് പന്തില്‍ ഒന്നും ത്രിപാഠി 16 പന്തില്‍ 35 ഉം റണ്‍സാണ് നേടിയത്. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 53-2 എന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്ലും(14*), സൂര്യകുമാര്‍ യാദവുമാണ്(0*) ക്രീസില്‍.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.