By Web Desk.12 03 2023
അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 571/9-ല്‍ പുറത്ത്.
364 പന്തില്‍ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് ഏറ്റവും അവസാനം പുറത്തായത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങിയില്ല.
ആദ്യ ഇന്നിംഗ്‌സില്‍ 91 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ കുതിച്ചെങ്കിലും റണ്‍കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ നാലാം ദിനം അവസാന സെഷനില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി.
ലിയോണും മര്‍ഫിയും മൂന്ന് വീതവും സ്റ്റാര്‍ക്കും കുനേമാനും ഓരോ വിക്കറ്റും നേടി.