ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്.

author-image
Athira
New Update
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്. രോഹിതത്തിന്റെ നേതൃത്വത്തില്‍ പുതുമുഖ താരങ്ങളും അരങ്ങേറുന്ന ടെസ്റ്റില്‍ ഇന്ത്യ മികവിലേക്ക് ഉയരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 51 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ നഷ്ടപ്പെട്ടു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലീഷ് സ്പിന്‍ ആക്രമണത്തെ ഇന്ത്യ കരുതലോടെയാണ് നേരിട്ടത്. പക്ഷേ ആക്രമത്തിലേക്ക് നീങ്ങാനുള്ള രോഹിതിന്റെ ശ്രമം പാളി. 14 റണ്‍സുമായി രോഹിത് മടങ്ങി. രോഹിതിനെ വീഴ്ത്തി ഷുഹൈബ് ബഷീര്‍ കരിയറിലെ ആദ്യ വിക്കറ്റെടുത്തു. 34 റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണ് വിക്കറ്റ് നല്‍കി മടങ്ങി. ശ്രേയസ് അയ്യര നാല് റണ്‍സെടുത്തു.

sports news Latest News news updates