ടി20 പരമ്പര; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരം ഞായറാഴ്ച

ടി20 പരമ്പരയിലെ ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഞായറാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഡര്‍ബനിലെ കിങ്‌സേമേഡില്‍ മത്സരം നടക്കുക.

author-image
anu
New Update
ടി20 പരമ്പര; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരം ഞായറാഴ്ച

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഞായറാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഡര്‍ബനിലെ കിങ്‌സേമേഡില്‍ മത്സരം നടക്കുക. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്.

സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ലോകകപ്പ് ടീമില്‍ കളിച്ച ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ടി 20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവര്‍ ടി20 ടീമിലില്ല.

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും. ഡിസ്‌നി + ഹോട് സ്റ്റാറിലും മത്സരം ലൈവ് സ്ട്രീം ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാകും.

ഇന്ത്യയുടെ ടി20 ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

sports news Latest News