ക്യാപ്റ്റന്‍ റെക്കോഡ് നേടി; ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

author-image
Web Desk
New Update
ക്യാപ്റ്റന്‍ റെക്കോഡ് നേടി; ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (84 പന്തില്‍ 131) സെഞ്ച്വറിയുടെ തിളക്കത്തില്‍ 35 ഓവറില്‍ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി. വിരാട് കോലി പുറത്താവാതെ 55 റണ്‍സെടുത്തപ്പോള്‍, ഇഷാന്‍ കിഷന്‍ 47 റണ്‍സ് അടിച്ചെടുത്തു.

63 പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയാണിത്.

1983 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ 72 പന്തില്‍ സെഞ്ചുറി നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെയാണ് രോഹിത് മറികടന്നത്.

നേരത്തെ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിനി 88 പന്തില്‍ നിന്ന് 80 റണ്‍സ് നേടി. അസ്മത്തുല്ല ഒമര്‍സായ് 69 പന്തില്‍ നിന്ന് 62 റണ്‍സും അടിച്ചെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 4 വിക്കറ്റ് നേടി. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്.

cricket afganistan india world cup cricket