By Web Desk.01 10 2023
കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് കപ്പില്‍ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യക്ക് കിരീടം. കീപ്ഗന്‍ ഇരട്ട ഗോള്‍ നേടി. ഇന്ത്യക്ക് വേണ്ടി ഗൊയാറിയയും ഗോള്‍ സ്വന്തമാക്കി.
കാഠ്മണ്ഡുവിലെ ദസ്റത്ത് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിലൂടനീളം പാകിസ്താനെതിരെ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 64-ാം മിനിറ്റില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നു.
85-ാം മിനിറ്റില്‍ കീപ്ഗന്‍ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഇഞ്ച്വറി ടൈമില്‍ ഗൊയാറിയ മൂന്നാം ഗോള്‍ നേടിയതോടെ ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചു.
സെമിയില്‍ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.