യുദ്ധം ജയിച്ച് ഇന്ത്യ; പാകിസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയം

ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം.

author-image
Web Desk
New Update
യുദ്ധം ജയിച്ച് ഇന്ത്യ; പാകിസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയം

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

86 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്പി. തിരിച്ചടിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മൂന്നാം ഓവറില്‍ ഇന്ത്യക്ക് നഷ്ടമായി. 

പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി പെട്ടെന്ന് മടങ്ങി. തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് ചേര്‍ത്ത് രോഹിത് മടങ്ങി. കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലെത്തിച്ചു.

നേരത്തെ, രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, മുഹമമദ് സിറാജ് എന്നിവരാണ് പാകിസ്ഥാനെ വരിഞ്ഞുമുറുക്കിയത്.

ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് (20) ഇമാം ഉള്‍ ഹഖ് (36) സഖ്യം 41 റണ്‍സ് ചേര്‍ത്തു. ഷെഫീഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

മൂന്നാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിചേര്‍ത്ത് ഇമാമും മടങ്ങി. ഹാര്‍ദിക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസം - റിസ്വാന്‍ സഖ്യമാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 82 റണ്‍സ് കൂട്ടിചേര്‍ത്തു.

അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ ബാബര്‍ മടങ്ങി. പിന്നാലെ പാകിസ്ഥാന്റെ മധ്യനിരയും തകര്‍ന്നടിഞ്ഞു. വാലറ്റക്കാരില്‍ ഹസന്‍ അലി (12) മാത്രമാണ് രണ്ടക്കം കണ്ടത്.

india world cup cricket pakistan