അണ്ടര്‍19 ലോകകപ്പില്‍ തിളങ്ങി ഇന്ത്യയുടെ കൗമാരപ്പട; മുഷീര്‍ ഖാനിന്റെ സെഞ്ച്വറി കരുത്തില്‍ കിടിലന്‍ വിജയം

അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കിടിലന്‍ വിജയം.

author-image
Athira
New Update
അണ്ടര്‍19 ലോകകപ്പില്‍ തിളങ്ങി ഇന്ത്യയുടെ കൗമാരപ്പട;  മുഷീര്‍ ഖാനിന്റെ സെഞ്ച്വറി കരുത്തില്‍  കിടിലന്‍ വിജയം

ബ്ലൂംഫോണ്ടെയ്ന്‍:  അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കിടിലന്‍ വിജയം. ന്യൂസിലന്‍ഡിനെതിരെ 214 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യയുടെ കൗമാരപ്പട വിജയിച്ചത്. ഇന്ത്യന്‍ താരം മുഷീര്‍ ഖാന്റെ കിടിലന്‍ സെഞ്ച്വറി മികച്ച സ്‌കോറിലേക്ക് നയിച്ചു.

അണ്ടര്‍ 19 ലോകകപ്പില്‍ മുഷീര്‍ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഇന്ത്യയ്‌ക്കെതിരെ ബാറ്റ് വീശിയ ന്യൂസിലന്‍ഡ് വെറും 28.1 ഓവറില്‍ 81 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി സൗമി കുമാര്‍ പാണ്ഡേ നാല് വിക്കറ്റെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ കൗമാരപ്പട അഞ്ചാം ഓവറില്‍ തന്നെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കളി ആരംഭിച്ചത്. പിന്നീട് വണ്‍ഡൗണായി എത്തിയ മുഷീര്‍ ഖാന്‍-ആദര്‍ശ് സിങ് കൂട്ടുക്കെട്ടില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 77 റണ്‍സ് നേടി. 18-ാം ഓവറില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ആദര്‍ശ് സിംങ് ക്രീസില്‍ നിന്നും മടങ്ങി. 87 റണ്‍സ് നേടി മുന്നേറിയ ക്യാപ്റ്റന്‍ ഉദയ് സഹ്റന്‍ 57 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു.

 

 

 

 

sports news Latest News sports updates