ഡേവിസ് കപ്പ് ടെന്നിസ്; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം

ഡേവിസ് കപ്പ് ടെന്നിസില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വിജയം. 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മത്സരം അവിസ്മരണീയമാക്കി ഇന്ത്യന്‍ ടെന്നിസ് ടീം.

author-image
Athira
New Update
 ഡേവിസ് കപ്പ് ടെന്നിസ്; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം

ഇസ്ലാമാബാദ്: ഡേവിസ് കപ്പ് ടെന്നിസില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വിജയം. 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മത്സരം അവിസ്മരണീയമാക്കി ഇന്ത്യന്‍ ടെന്നിസ് ടീം. കളിച്ച മൂന്ന് മത്സരത്തിലും ഡബിള്‍സ് ജയിച്ചാണ് ഇന്ത്യ മുന്നേറിയത്. ഡബിള്‍സില്‍ യുകി ഭാംബ്രിസാകേത് മൈനേനി സഖ്യം പാക്കിസ്ഥാന്റെ മുസമ്മില്‍ മുര്‍ത്താസഅഖീല്‍ ഖാന്‍ കൂട്ടുകെട്ടിനെ തോല്‍പിച്ചു (62,76).

സിംഗിള്‍സ് മത്സരങ്ങള്‍ ജയിച്ച് രാംകുമാര്‍ രാമനാഥനും ശ്രീറാം ബാലാജിയും ഇന്ത്യയ്ക്കായി 20 ലീഡ് നേടിയെടുത്തു. 1964ലാണ് ഇന്ത്യ ഇതിനു മുന്‍പ് പാക്കിസ്ഥാനില്‍ ഡേവിസ് കപ്പ് കളിച്ചത്. മത്സരത്തില്‍ മുന്നേറുന്ന 12 ടീമുകളില്‍ ഒന്നായാല്‍ ഇന്ത്യയ്ക്കു ലോക ഗ്രൂപ്പ് യോഗ്യതാ റൗണ്ടിലെത്താം.

 

 

 

sports news Latest News sports updates