ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ ഒന്നാം സ്ഥാനത്ത്, ന്യൂസിലന്‍ഡിന് തിരിച്ചടി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

author-image
Athira
New Update
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ ഒന്നാം സ്ഥാനത്ത്, ന്യൂസിലന്‍ഡിന് തിരിച്ചടി

വെല്ലിംഗ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഉയര്‍ന്നത്. വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയോട് ന്യൂസിലന്‍ഡ് തോറ്റതാണ് ഇന്ത്യക്ക് ഗുണമായത്. വെല്ലിംഗ്ടണ്‍ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ്, ന്യൂസിലന്‍ഡ് നാല് കളികളില്‍ നിന്ന് 36 പോയിന്റും 75 പോയിന്റ് ശതമാനവുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു.

ഓസ്‌ട്രേലിയയോട് 172 റണ്‍സിന്റെ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ വിജയ ശതമാനത്തില്‍ പിന്നിലായി. വിജയശതമാനം 60 ആയി കുറഞ്ഞു. 8 മത്സരങ്ങളില്‍ 5 ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 62 പോയന്റും 64.58 വിജയശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. 11 ടെസ്റ്റുകളില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 78 പോയന്റും 59.09 വിജയശതമാനവുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത്.

8ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഓസ്‌ട്രേലിയക്ക് ഇന്ത്യയെ മറികടക്കാനാവും. മാര്‍ച്ച് 7ന് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ ജയിച്ചാല്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക് സുരക്ഷിതമാക്കാന്‍ സാധിക്കും. പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനം ഉറപ്പിച്ചു. ഒമ്പത് മത്സരങ്ങളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമുള്ള ഇംഗ്ലണ്ട് 21 പോയന്റും 19.44 വിജയശതമാനവുമായി എട്ടാം സ്ഥാനത്താണ്. ശ്രീലങ്ക ഇന്ത്യയ്ക്ക് മുന്നിലാണ്.

 

 

 

 

 

sports news Latest News sports updates