എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം തോല്‍വി

എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി.

author-image
Athira
New Update
എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം തോല്‍വി

എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റുവാങ്ങിയിരിക്കുകാണ് ഇന്ത്യന്‍ ടീം. ഓസ്‌ട്രേലിയക്ക് പിന്നാലെ ഉസ്‌ബെക്കിസ്ഥാനോടും തോല്‍വി ഏറ്റുവാങ്ങി. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഉസ്‌ബെക്കിസ്ഥാന്റെ വിജയം.

കഴിഞ്ഞ കളിയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ ആക്രമണത്തെ 45 മിനുറ്റില്‍ പിടിച്ചുകെട്ടി പേരുകേട്ട ഇന്ത്യന്‍ പ്രതിരോധനിര പൊളിഞ്ഞതോടെ ഉസ്‌ബെക്കിസ്ഥാനോട് ഇന്ത്യ ആദ്യപകുതിയില്‍ 0-3ന് പിന്നിലായി. കിക്കോഫായി നാലാം മിനുറ്റില്‍ തന്നെ അബ്ബോസ്ബേക് ഫായ്സുല്ലോവ് ഉസ്‌ബെക്കിസ്ഥാനെ മുന്നിലെത്തിച്ചു. 18-ാം മിനുറ്റില്‍ ഇഗോര്‍ സെര്‍ഗീവ് ഇന്ത്യക്കെതിരെയായിരുന്നു ഇരു ഗോളുകളും.

ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ (45+4) വീണുകിട്ടിയ അവസരം മുതലെടുത്ത ഷെര്‍സോദ് നാസ്റുല്ലോവും ലക്ഷ്യം കണ്ടതോടെ ഇന്ത്യ മൂന്ന് ഗോളിന് പിന്നിലായി ഇടവേളയ്ക്ക് പിരിഞ്ഞു. ഇതിനിടെ തിരിച്ചടിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും സുനില്‍ ഛേത്രിയുടെ ഹെഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പോയി.

രണ്ടാംപകുതി തുടങ്ങിയതും പകരക്കാരന്‍ മലയാളി താരം രാഹുല്‍ കെ പിയുടെ ഹാഫ് വോളി ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചത് തിരിച്ചടിയായി. 71-ാം മിനുറ്റില്‍ രാഹുല്‍ കെ പി മറ്റൊരു മുന്നേറ്റം നടത്തിയെങ്കിലും ഉസ്‌ബെകിസ്താന്‍ പ്രതിരോധത്തെ മറികടക്കാനായില്ല. 72-ാം മിനുറ്റില്‍ ഛേത്രിയെ പിന്‍വലിച്ചതിന് പിന്നാലെ രാഹുല്‍ ഭേക്കേയുടെ ഹെഡര്‍ നിര്‍ഭാഗ്യം കൊണ്ട് വലയിലെത്തിയില്ല. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഇന്ത്യ ഗോള്‍ നേടാതിരുന്നതോടെ ഉസ്‌ബെക്കിസ്ഥാന്‍ അനായാസം ജയിച്ചു.

india sports football sports news Latest News afc asian cup