തകര്‍പ്പന്‍ വിജയം, ഒപ്പത്തിനൊപ്പം; വിന്‍ഡിസിനെ പിടിച്ചുകെട്ടി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ 9 വിക്കറ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 2-2 ന് ഇരുടീമുകളും ഒപ്പത്തിനൊപ്പം എത്തി.

author-image
Web Desk
New Update
തകര്‍പ്പന്‍ വിജയം, ഒപ്പത്തിനൊപ്പം; വിന്‍ഡിസിനെ പിടിച്ചുകെട്ടി ഇന്ത്യ

ഫ്‌ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ 9 വിക്കറ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 2-2 ന് ഇരുടീമുകളും ഒപ്പത്തിനൊപ്പം എത്തി.

വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടുകയായിരുന്നു ഇന്ത്യ. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും 15.3 ഓവറില്‍ 165 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചപ്പോള്‍ ഗില്ലിനെ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 47 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുകളും സഹിതം 77 റണ്‍സെടുത്തായിരുന്നു ഗില്ലിന്റെ മടക്കം.

17 ഓവറില്‍ ഇന്ത്യ ജയിക്കുമ്പോള്‍ യശസ്വി ജയ്‌സ്വാള്‍ 51 പന്തില്‍ 54* ഉം, തിലക് വര്‍മ്മ 5 പന്തില്‍ 7* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 178/8 (20), ഇന്ത്യ- 179/1 (17).

 

india West Indies t20 cricket