ലോകകപ്പ് ഹോക്കി: ഇന്ത്യ-ഇംഗ്ലണ്ട് മത്സരം സമനിലയില്‍

ഹോക്കി ലോകകപ്പില്‍ പൂള്‍ ഡിയില്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനില. ഇന്ത്യ, ആദ്യ മത്സരത്തില്‍ സ്പെയ്നിനെ തോല്‍പ്പിച്ചിരുന്നു.

author-image
Web Desk
New Update
ലോകകപ്പ് ഹോക്കി: ഇന്ത്യ-ഇംഗ്ലണ്ട് മത്സരം സമനിലയില്‍

റൂര്‍കേല: ഹോക്കി ലോകകപ്പില്‍ പൂള്‍ ഡിയില്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനില. ഇന്ത്യ, ആദ്യ മത്സരത്തില്‍ സ്പെയ്നിനെ തോല്‍പ്പിച്ചിരുന്നു.

നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട്.

പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആദ്യ 18 മിനിറ്റിനിടെ ആറ് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു.

ഇന്ത്യയ്ക്ക് മത്സരത്തിലുടനീളം താളം കണ്ടെത്താനായില്ല. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. എന്നാല്‍, അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

world cup hockey india england