/kalakaumudi/media/post_banners/a0d98d28e5f462e4365ada33766d8fc5277fc2235410f87c4de9afffd3cf7416.jpg)
ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ലീഡിലേക്ക് ഉയരുന്നു. അഞ്ചാമത്തെ ടെസ്റ്റിന്റെ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 150 റണ്‍സിന്റെ ലീഡില്‍ നില്‍ക്കുന്നു. 370ന് 3 എന്ന നിലയിലാണ് ഇന്ത്യ.
അര്‍ധ സെഞ്ച്വറിയുമായി സര്‍ഫറാസ് ഖാനും 44 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍. ആദ്യ സെഷനില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയെയും ഗില്ലിനെയും ലഞ്ചിനു ശേഷം ആദ്യ ഓവറുകളില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
രോഹിത് ശര്‍മ 162 പന്തില്‍ 103 റണ്‍സുമായി പുറത്തായി. മൂന്ന് സിക്‌സും 13 ഫോറും അടങ്ങുന്നതാണ് രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സ്. 150 പന്തില്‍ 110 റണ്‍സ് എടുത്താണ് ഗില്‍ ഔട്ടായത്.
ഗില്‍ 5 സിക്‌സും 12 ഫോറും നേടി. ദേവ്ദത്ത് പടിക്കലും സര്‍ഫറാസ് ഖാനും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. സര്‍ഫറാസ് ഖാന്‍ 59 പന്തില്‍ നിന്ന് 56 റണ്‍സ് എടുത്തു. 1 സിക്‌സും 8 ഫോറും സര്‍ഫറാസ് സ്വന്തമാക്കി. പടിക്കല്‍ 77 പന്തില്‍ നിന്ന് 44 റണ്‍സ് എടുത്തു.