ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം; 473 റണ്‍സെന്ന നിലയില്‍

അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്. നിലവില്‍ ആതിഥേയര്‍ക്ക് 255 റണ്‍സ് ലീഡാണ്.

author-image
Athira
New Update
 ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം; 473 റണ്‍സെന്ന നിലയില്‍

ധരംശാല: അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്. നിലവില്‍ ആതിഥേയര്‍ക്ക് 255 റണ്‍സ്  ലീഡാണ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കുല്‍ദീപ് യാദവും (55 പന്തില്‍ 27), ജസ്പ്രീത് ബുമ്രയും (55 പന്തില്‍ 19) പുറത്താകാതെ നില്‍ക്കുന്നു.

 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഇന്ത്യയ്ക്കായി സെഞ്ചറി നേടി. രോഹിത് ശര്‍മ (162 പന്തില്‍ 103), ശുഭ്മന്‍ ഗില്‍ (150 പന്തില്‍ 110), സര്‍ഫറാസ് ഖാന്‍ (60 പന്തില്‍ 56), ദേവ്ദത്ത് പടിക്കല്‍ (103 പന്തില്‍ 65), രവീന്ദ്ര ജഡേജ (50 പന്തില്‍ 15), ധ്രുവ് ജുറെല്‍ (24 പന്തില്‍ 15), ആര്‍.

അശ്വിന്‍ (പൂജ്യം) എന്നിവരാണ് വെള്ളിയാഴ്ച പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. രോഹിത് ടെസ്റ്റ് കരിയറില്‍ 154 പന്തുകളികളില്‍ നിന്നാണ് ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

 

 

 

sports news Latest News sports updates