ഇന്ത്യ v/s ഇംഗ്ലണ്ട്; ഇന്ത്യയുടെ ശക്തമായ പോരാട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 6 റണ്‍സ് നേടി

ടെസ്റ്റ് പരമ്പരയുടെ നാലാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ശക്തമായി പോരാട്ടം.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട്; ഇന്ത്യയുടെ ശക്തമായ പോരാട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 6 റണ്‍സ് നേടി

ഹൈദരാബാദ് ; ടെസ്റ്റ് പരമ്പരയുടെ നാലാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ശക്തമായി പോരാട്ടം. ഇംഗ്ലണ്ടിനു വേണ്ടി ടോം ഹാര്‍ട്ട്ലി നാലാം ദിവസത്തെ നാലാം വിക്കറ്റ് നേടി. ഇത്തവണ, 17 റണ്‍സിന് അക്സര്‍ പട്ടേലിനെ പുറത്താക്കി. ജഡേജയും ശ്രേയസ് അയ്യരും പുറത്താവാതെ ക്രീസില്‍ ഉറച്ചുനില്‍ക്കുകയാണ്. രാഹുല്‍ 22 റണ്‍സിന് പുറത്തായി.

ഇംഗ്ലണ്ടിനെതിരെ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാനാണ് ജഡേജയുടെയും ശ്രേയസ് അയ്യരുടെയും ലക്ഷ്യം. മറുവശത്ത്, ഇംഗ്ലണ്ട് ബൗളര്‍മാര്‍ വേഗത്തിലുള്ള വിക്കറ്റുകള്‍ ഉറ്റുനോക്കുകയാണ്. നേരത്തെ, ഒല്ലി പോപ്പിനെ ജസ്പ്രീത് ബുംറ 196 റണ്‍സിന് പുറത്താക്കി. ഇന്ത്യ ഇംഗ്ലണ്ടിനെ 420 റണ്‍സിന് പുറത്താക്കി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയിക്കാന്‍ ഇനി 231 റണ്‍സ് വേണം. ഇന്ത്യക്കായി ബുംറ നാല് വിക്കറ്റ് വീഴ്ത്തി.  കൂടാതെ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും  മൂന്നും രണ്ടും വിക്കറ്റ് വീഴ്ത്തി.

news updates sports news Latest News